വിശ്വാസ വോട്ടെടുപ്പ് നാളെ നാല് മണിക്ക്; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി

കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി വിധിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ഭൂരിപക്ഷം നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ തെളിയിക്കണം. രഹസ്യബാലറ്റ് വഴി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി കളഞ്ഞതോടെ യെദ്യൂരപ്പയും കൂട്ടരും കൂടുതല്‍ പ്രതിസന്ധിയിലാക്കി.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, കോടതി വിധിയെ ബിജെപി അംഗീകരിക്കാന്‍ വിസമ്മതിച്ചു. സഭയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ സ്വാഗതം ചെയ്ത നിലപാടിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ഭാജുപയ് വാല ക്ഷണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും, സത്യപ്രതിജ്ഞ തടയില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന ഉറപ്പോടെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്നായിരുന്നു കോടതിയില്‍ ബിജെപിയുടെ വാദം. എന്നാല്‍, രേഖാമൂലം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആ കാത്ത് കോടതിയെ കാണിക്കണമെന്ന് കോടതി നിലപാട് സ്വീകരിച്ചു.
ഇന്ന് 10.30 ന് വാദം തുടങ്ങുമ്പോള്‍ ആ കത്ത് കോടതിയെ കാണിക്കണമെന്നായിരുന്നു എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അതേപ്രകാരം ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തിന്റെ കോപ്പി നല്‍കുകയായിരുന്നു. കത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പ് വരുത്താന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here