ആ തണലിനെ മാറ്റി സ്ഥാപിച്ച് നാട്ടുകാര്‍

വികസനത്തിന് വിലങ്ങു തടിയായി ആല്‍മരം, എന്നാല്‍ മരത്തിനെ വെട്ടി മാറ്റാനും വയ്യ. അക്ഷരാര്‍ത്ഥത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. പുന്നയൂര്‍ കുളത്താണ് സംഭവം. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി മാറഞ്ചേരി സെന്ററിലെ ആല്‍മരമാണ് മുറിച്ച് മാറ്റാന്‍ പൊതു മരാമത്ത് വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ആല്‍മരത്തെ വെട്ടിമാറ്റാതെ അതിനെ മാറ്റി സ്ഥാപിക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചത്. മണിക്കൂറുകളുടെ കഠിനാധ്വാനത്തിന് ശേഷം ആല്‍മരത്തെ വേരോടെ പിഴുത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക് നടുകയായിരുന്നു. ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തകരാണ് മരം എങ്ങനെ മാറ്റി സ്ഥാപിക്കാം എന്ന് കാണിച്ച് വിശദമായി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം പിന്തുണയുമായി എത്തിയതോടെ മിഷന്‍ ബോധി എന്ന പേരില്‍ വാട്സ് ആപ് കൂട്ടായ്മ ഉണ്ടായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു.
tree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here