‘നൂറല്ല, നൂറ്റിയൊന്ന് ശതമാനം ഉറപ്പ്’; ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ്. യെദ്യൂരപ്പ. നാളെ വിധാന്‍ സൗദയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് നൂറ്റിയൊന്ന് ശതമാനം ഉറപ്പോടെ തനിക്ക് പറയാന്‍ കഴിയുമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും പാര്‍ട്ടി പ്രതീക്ഷിച്ചതിലും അധികം പിന്തുണ പുറത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
നാളെ രാവിലെ 11 മുതലാണ് കര്‍ണാടകത്തിലെ സഭാ നടപടികള്‍ ആരംഭിക്കുക. വൈകീട്ട് നാലിന് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഹൈദരാബാദിലായിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Of course they are with us, if the MLAs from Congress & JD(S) don’t support us, how can we prove majority? We will win the floor test 101%: BS Yeddyurappa, CM of Karnataka. pic.twitter.com/pvrN7xoMUP
— ANI (@ANI) May 18, 2018
We are in the Shangri-La hotel for the legislature meeting. We have the majority. More than what we expected. Our workers are really happy: BS Yeddyurappa, CM of Karnataka. #KarnatakaElections2018 pic.twitter.com/Nxd5qS6aLh
— ANI (@ANI) May 18, 2018
Congress MLAs leave from Hotel Taj Krishna in Hyderabad. They will be travelling to Bengaluru. #KarnatakaElections2018 pic.twitter.com/T9ZTJAhyV7
— ANI (@ANI) May 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here