തലപ്പത്ത് ചൂടേറിയ ചര്‍ച്ചകള്‍; വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകള്‍ മാത്രം…

കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ ആര് വാഴും…ആര് വീഴും…എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. കൃത്യം നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ബിജെപി ക്യാമ്പിലും കോണ്‍ഗ്രസ്- ജെഡിഎസ് ക്യാമ്പും ചൂടേറിയ ചര്‍ച്ചയിലാണ്. വിധാന്‍ സൗധക്കുള്ളില്‍ ഏതാനും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇനി നടക്കാനുള്ളത്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. പ്രാദേശിക നേതാക്കള്‍ക്കപ്പുറം കേന്ദ്ര നേതൃത്വത്തിനും ചൂടേറിയ നിമിഷങ്ങളാണ് കടന്നുപോകുന്നത്. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ വേളയില്‍ വിധാന്‍ സൗധയിലെ എംഎല്‍എമാരും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ചര്‍ച്ച നടന്നു. യെദ്യൂരപ്പ പ്രോടേം സ്പീക്കറുമായി ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യെദ്യൂരപ്പയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. തുടര്‍ തീരുമാനങ്ങള്‍ യെദ്യൂരപ്പക്ക് സ്വന്തമായി സ്വീകരിക്കാമെന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കും വരെ കാത്തിരിക്കൂ എന്നും കര്‍ണാടക രാഷ്ട്രീയത്തില്‍ നടക്കാന്‍ പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമായിരിക്കുമെന്നും ബിജെപി എംപി ശോഭ കരന്തലജെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജെഡിഎസ് നേതൃത്വവുമായി ചര്‍ച്ച നടത്തി.
#WATCH: The reaction of BJP’s Shobha Karandlaje when asked about the #FloorTest, which will be conducted shortly, smiles and says, ‘Wait and see. In politics every decision is wonderful & happy.’ pic.twitter.com/8P8hgY6OqC
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here