സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ ശിവൻകുട്ടി രാജിവെച്ചു

പത്തനംതിട്ട സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു. ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജിവെച്ചതെന്നാണ് സൂചന. ടി.എൻ ശിവൻകുട്ടി രാജി വെച്ചതിനെ തുടർന്ന് ഏരിയ സെക്രട്ടറിയുടെ പകരം ചുമതല അഡ്വ. കെ.പി സുഭാഷ് കുമാറിന് നൽകി.
കഴിഞ്ഞ ദിവസമാണ് ശിവൻകുട്ടി പാർട്ടിയുടെ ജില്ലാ നേത്യത്വത്തിന് രാജി കത്ത് നൽകിയത്. ജില്ലയിലെ നേതാക്കൾക്കെതിരെ ശിവൻകുട്ടി ഇതിന് മുൻപും ജില്ലാനേത്യത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ രാജിയല്ല പാർട്ടിയിൽ നിന്ന് അവധി എടുത്തത് ആണെന്ന് ശിവൻകുട്ടിയുടെ വിശദീകരണം.
അതേസമയം, ടി.എൻ ശിവൻകുട്ടി ചില ആരോഗ്യ കാരണങ്ങളാൽ അവധിയെടുത്തതാണെന്നും, തിരിച്ചുവരുമ്പോൾ ചുമതല കൈമാറുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.
എന്നാൽ റാന്നി ഏരിയ സെക്രട്ടറി ചുമതല ടി.എൻ ശിവൻകുട്ടി ഏറ്റെടുത്ത ശേഷം ചില സമ്മർദ്ദങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും ഇത് നേത്യത്വത്തിനെ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഒരു പരിഹാരം ഉണ്ടാകാത്തതിന്റെ തുടർന്നാണ് രാജിയിലേക്ക് കടന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights : CPI(M) Ranni Area Secretary TN Sivankutty resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here