സഭാ നടപടികള്‍ തുടരുന്നു; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എവിടെ???

കര്‍ണാടകത്തിലെ നിയമസഭാ നടപടികള്‍ പുരോഗമിക്കുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 120 ഓളം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. വൈകീട്ട് നാലിനാണ് വിശ്വാസവോട്ടെടുപ്പ്.
അതേ സമയം, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതുവരെയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ഇതുവരെയും വിധാന്‍ സൗധയില്‍ എത്തിച്ചേരാത്തത്. ഇവര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ സഭയിലേക്ക് എത്താത്ത സാഹചര്യത്തില്‍ 219 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടുകള്‍. കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപി എംഎല്‍എ സോമശേഖര റെഡ്ഡിയുള്ളതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ നേരിട്ടെത്തി മറുകണ്ടം ചാടിയവര്‍ക്ക് വിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.
കോണ്‍ഗ്രസ് എംഎല്‍എ വിഎസ് ഉഗ്രപ്പ ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഭാര്യയെ ഫോണില്‍ വിളിച്ച് വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണച്ചാല്‍ ഭര്‍ത്താവിന് മന്ത്രിപദം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി ഉഗ്രപ്പ മാധ്യമങ്ങളോട് പങ്കുവെച്ചു.
കര്‍ണാടക വിധാന്‍ സൗധയില്‍ ഇന്ന് വൈകീട്ട് നാലിനാണ് ഏറെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ്.
BJP MLA G Somashekhar Reddy is with the two ‘missing’ Congress MLAs Anand Singh and Pratap Gouda: Sources #KarnatakaFloorTest
— ANI (@ANI) May 19, 2018
He (BJP’s BY Vijayendra) called the wife of a Congress MLA & asked her to request to her husband to vote for Yeddyurappa. He said, we’ll give your husband a ministry or else we’ll give Rs. 15 crore to your husband: VS Ugrappa, Congress. pic.twitter.com/CwzHTy3Ol7
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here