പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; പാക് ബങ്കര്‍ ബിഎസ്എഫ് തകര്‍ത്തു

വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവയ്പ് തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്കിസഥാനിൽനിന്നു തുടർച്ചയായി വെടിവയ്പ് നടത്തിയ ഒരു ബങ്കർ ബിഎസ്എഫ് റോക്കറ്റ് ഉപയോഗിച്ചു തകർത്തു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. പാക്കിസ്ഥാൻ ബങ്കർ ലക്ഷ്യമാക്കി റോക്കറ്റ് പായുന്നതും ഒരു ബങ്കർ തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ചാണു ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്. ബിഎസ്എഫ് വെടിവയ്പ് നടത്തിയതിനെ തുടർന്ന് പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ടെന്നും വെടിനിർത്തലിന് അപേക്ഷിച്ചെന്നും സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തിയത്. നിയന്ത്രണരേഖയ്ക്ക് സമീപം നിരവധി പാകിസ്ഥാന് ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ സൈന്യം തന്നെ പുറത്ത് വിട്ടു. പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആറ് തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here