‘ഭൂരിപക്ഷം തെളിയിക്കും’: ആത്മവിശ്വാസത്തോടെ കുമാരസ്വാമി

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വെറും 24 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ചയാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
Yes, tomorrow morning I’m going to Delhi, I’ll meet Rahul Gandhi & Sonia Gandhi. Just 24 hours after the oath, I’ll prove the majority: HD Kumaraswamy, CM-designate of #Karnataka. pic.twitter.com/y0CM9AMnWi
— ANI (@ANI) May 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here