മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കരാറില്ല: കുമാരസ്വാമി

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നിശ്ചിത കാലയളവില്‍ പങ്കിടാമെന്ന് കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. കര്‍ണാടകത്തിലെ സഖ്യത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും കാലയളവിന്റെ ധാരണയിലല്ല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
2007ല്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേര്‍ന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുമാരസ്വാമിക്ക് നേരെയുള്ള ചോദ്യം. അന്ന് മുന്‍ധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാന്‍ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് ബിജെപി പിന്തുണ പിന്‍വലിച്ചതും സര്‍ക്കാര്‍ താഴെപ്പോയതും.
ബുധനാഴ്ചയാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസിന്റെ ജി. പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here