Advertisement

കർണാടക; കോൺഗ്രസ്‌ ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയില്‍

May 21, 2018
0 minutes Read

കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി  കോൺഗ്രസ്‌ ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി എച്ച് ഡി കുമാരസ്വാമിയും ജി പരമേശ്വര ഉൾപ്പെടെയുള്ള നേതാക്കളും കൂടിക്കാഴ്ച നടത്തും.

എത്ര മന്ത്രിമാരാണ് ഇരു കക്ഷികള്‍ക്കും ഉണ്ടാകുക എന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇന്നറിയാം.  ഇ സോണിയ ഗാന്ധിയെയും രാഹുലിനെയും ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കുമാരസ്വാമി ക്ഷണിക്കും . അതിനിടെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top