കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് നാളെ വ്യക്തമാക്കും

കേരള കോണ്‍ഗ്രസ് (എം) ചെങ്ങന്നൂരില്‍ സ്വീകരിക്കുന്നതടക്കമുള്ള ഏറെ നിര്‍ണായകമായ രാഷ്ട്രീയ നിലപാടുകള്‍ നാളെ പ്രഖ്യാപിച്ചേക്കും. യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെ.എം. മാണി ഇക്കാര്യം വ്യക്തമാക്കിയത്. പാലായിലുള്ള കെ.എം. മാണിയുടെ വീട്ടിലെത്തിയായിരുന്നു യുഡിഎഫ് നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയത്. കേരളാ കോണ്‍ഗ്രസിന്റെ ഉപസമിതി നാളെയാണ് ചേരുന്നത്. ഇതിന് ശേഷം രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഏറെ പ്രധാന്യമുള്ളതെന്ന് കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടുണ്ട്. മാണിയും കൂട്ടരും യുഡിഎഫിലേക്ക് തന്നെ മടങ്ങുമെന്നാണ് അണിയറ സംസാരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here