Advertisement

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; മാനേജുമെന്റുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

May 21, 2018
0 minutes Read

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഒരു മാസത്തിനകം തീർപ്പുണ്ടാക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകുകയും ചെയ്തു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ സുപ്രീം കോടതിയിൽ എത്തിയത്. എന്നാൽ നിലവിൽ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top