അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് കുമാരസ്വാമി; തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

താന്‍ അഞ്ച് വര്‍ഷവും കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും സ്ഥാനം നിശ്ചിത കാലയളവെന്ന നിബന്ധനയിലല്ല ഏറ്റെടുക്കുന്നതെന്നും എച്ച്. ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, അതേ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അഞ്ച് വര്‍ഷവും കുമാരസ്വാമി തുടരുമെന്ന വ്യവസ്ഥ ഇല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം.
കുമാരസ്വാമി തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പ്രതികരിച്ചത് കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര. ഇതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിലെ ഭിന്നതകള്‍ പുറത്തുവരാന്‍ തുടങ്ങി. നാളെയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ നടക്കുക. ഉപമുഖ്യമന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് ആയിരിക്കും.
ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും. എച്ച്.കെ. പാട്ടീല്‍, രമേഷ് കുമാര്‍ എന്നിവരുടെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് സജീവം. അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു. കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ കല്ലുകടികൾ തുടങ്ങിയെന്ന സൂചനകളാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here