ജി. പരമേശ്വര കര്‍ണാടക ഉപമുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

കര്‍ണാടക ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ കെ.ആര്‍. രമേഷ് കുമാറിനെ തിരഞ്ഞെടുത്തു.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ മാത്രമാണ് നാളെ വൈകീട്ട് നാലിന് വിധാന്‍ സൗധയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രി സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനെ കുറിച്ചും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. 22 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിന്. ജെഡിഎസിന് മുഖ്യമന്ത്രി പദം അടക്കം 12 മന്ത്രിമാര്‍.
Congress-JDS leaders met and discussed about the cabinet formation, out of 34 ministries, 22 ministries will go with Congress Party and 12 ministries, including CM will be with be with JDS. Portfolio allocation to be decided after floor test: KC Venugopal, Congress #Karnataka pic.twitter.com/SEY9wej2n0
— ANI (@ANI) May 22, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here