Advertisement

വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി

May 22, 2018
0 minutes Read

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ അന്വേഷണ സംഘത്തിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് ജൂൺ 5 ന് പരിഗണിക്കും.

ഹർജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ കേസിൽ കക്ഷി ചേർക്കണമെന്ന ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഇതെന്ന് കോടതി വിമർശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top