ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസ് മർദ്ദിച്ചതായി പരാതി

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരൻറെ കൈയ്യേറ്റ ശ്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറിൽ വച്ച് റീവയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിൾ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.
ജാംനഗറിലെ സാറു സെക്ഷൻ റോഡിലായിരുന്നു സംഭവം. റീവ ജഡേജയുടെ കാർ കോൺസ്റ്റബിൾ സഞ്ചരിച്ച മോട്ടോർസൈക്കിളിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് ജാംനഗർ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് സേജുൽ പറഞ്ഞു. ഇതാണ് കൈയ്യേറ്റത്തിന് കാരണം. സംഭവം നടക്കുമ്പോൾ ജഡേജയുടെ മാതാവും കാറിൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്ന് പോലീസുകാരൻ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തിൽ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകൾ ചേർന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
പരാതിയിൽ കോൺസ്റ്റബിൾ സഞ്ജയ് അഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here