ആവേശം അവസാന ഓവറിലേക്ക്; ആദ്യ പന്തില്‍ തന്നെ വിജയം തട്ടിയെടുത്ത് മഞ്ഞപ്പട

ക്രിക്കറ്റ് ഇങ്ങനെയാണ്. ഒട്ടും വിചാരിക്കാത്ത കാര്യങ്ങള്‍ നടക്കും. ഒരിക്കലും വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയവര്‍ അവസാന ഓവറില്‍ കരുത്തന്‍മാരാകും. അങ്ങനെയൊരു മത്സരത്തിനാണ് ഇന്നലെ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
ക്വാളിഫയര്‍ ഒന്ന് മത്സരത്തില്‍ അതിശക്തരായ രണ്ട് ടീമുകള്‍ കൊമ്പുകോര്‍ത്തപ്പോള്‍ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം. വിജയമുറപ്പിച്ച് നീങ്ങിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ധോണിയുടെ മഞ്ഞപ്പട കീഴടക്കിയത് അവസാന ഓവറില്‍…അതും രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ. ആവേശം അവസാന ഓവറിലേക്ക് നീണ്ടപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ചെന്നൈ താരം ഡുപ്ലസി താരമായി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അനായാസ വിജയം ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍, ഹൈദരാബാദ് ബൗളേഴ്‌സിന് മുന്നില്‍ ചെന്നൈ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞു. സണ്‍റൈസേഴ്‌സ് വിജയം ഉറപ്പിച്ച നിമിഷത്തില്‍ ചെന്നൈയുടെ രക്ഷകനായി ഡുപ്ലസി അവതരിച്ചു. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ മറുവശത്ത് ഫാഫ് ഡുപ്ലസി നിലയുറപ്പിച്ചു. 42 പന്തുകളില്‍ നിന്ന് 67 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്താകാതെ നേടിയത്. ഡുപ്ലസി ഒരുവശത്ത് ഉണ്ടെങ്കിലും വാലറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷ നിലനിര്‍ത്തി.
ഒടുക്കം, അവസാന ഓവറിലേക്ക് മത്സരമെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് വിക്കറ്റുള്‍ മാത്രം ശേഷിക്കുന്നു. ഡത്ത് ഓവറുകള്‍ മികച്ച രീതിയില്‍ കൈക്കാര്യം ചെയ്യുന്ന ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന് വേണ്ടി രംഗത്ത്. ബാറ്റുമായി ചെന്നൈ താരം ഫാഫ് ഡുപ്ലസി. അവസാന ഓവര്‍ നാടകീയമാകുമെന്ന് തോന്നിയ സമയം…എന്നാല്‍, യാതൊരു ടെന്‍ഷനുമില്ലാതെ ഭുവനേശ്വറിനെ നേരിട്ട ഡുപ്ലസി ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ക്രിക്കറ്റ് കാണികളുടെ സമ്മര്‍ദ്ദം കുറച്ചു. ധോണിയുടെ മഞ്ഞപ്പട നേരിട്ട് ഐപിഎല്‍ 11-ാം സീസണിന്റെ ഫൈനലിലേക്ക്…
ഇന്ന് നടക്കുന്ന കൊല്‍ക്കത്ത- രാജസ്ഥാന്‍ എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പോരാട്ടത്തിനിറങ്ങും. രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.
ചെന്നൈയുടെ വിജയറണ്‍ കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here