നിപ വൈറസിനെ നേരിടാന്‍ ‘റിബ വൈറിന്’ കേരളത്തില്‍ എത്തിച്ചു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ നേരിടാന്‍ റിബ വൈറിന് മരുന്ന് കേരളത്തില്‍ എത്തിച്ചു. 8000 ഗുളികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിൻ. പരിശോധനയ്ക്ക് ശേഷമേ മരുന്ന് നൽകി തുടങ്ങൂവെന്ന് ഡോക്ടർമാർ അറിയിച്ചു. മലേഷ്യയില്‍ നിന്നുള്ള മരുന്നാണ് റിബ വൈറിന്.
നിപ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും മന്ത്രിയുടെ നിര്‍ദേശം. കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.
അതേ സമയം, 13 പേര്‍ക്ക് നിപ ബാധിച്ചെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിച്ചുവെന്ന സംശയത്തില്‍ 22 പേര് പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here