Advertisement

തൂത്തുക്കുടി വെടിവെപ്പ്; ആസൂത്രിതമെന്ന് സൂചന

May 23, 2018
0 minutes Read
fire

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാര്‍ക്ക് എതിരെ നടത്തിയ പോലീസ് നടപടി ആസൂത്രിതമെന്ന് സൂചന. 11പേരാണ് പോലീസ് വെടിവെപ്പില്‍ മരിച്ചത്. സമരക്കാരെ തെരഞ്ഞ് പിടിച്ച് വെടിവെക്കുന്ന പോലീസിന്റെ വീഡിയോ പുറത്ത് വന്നതിന്റെ പിന്നാലെയാണ് പോലീസ് നടപടി ആസൂത്രിതമാണെന്ന് സംശയിക്കുന്നത്. ആകാശത്തേക്ക് ആദ്യം വെടി വയ്ക്കാത്തതും സംശയം ജനിപ്പിക്കുന്നു. എന്നാല്‍ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്ലാന്റ് പൂട്ടുന്നവരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു. ഫെബ്രുവരി അവസാനമാണ് ഇവിടെ പ്രദേശവാസികള്‍ സമരം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top