Advertisement

‘മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുകയാണ് അവര്‍’; അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

May 24, 2018
0 minutes Read
chengannur voting began

സംസ്ഥാന രാഷ്ട്രീയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധിക്കുന്ന നാളുകളാണ് അടുത്ത ഏതാനും ദിവസങ്ങള്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ ചൂടുപിടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ജെസി ബി. മാത്യു എന്ന അധ്യാപികയുടെ അനുഭവം ശ്രദ്ധേയമായി. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുകയാണ് ഈ അധ്യാപിക.

ബസ് യാത്രക്കിടയില്‍ പ്രായമുള്ള ഒരു സ്ത്രീ തന്നോട്ട് ചെങ്ങന്നൂരില്‍ ഒരു രാഷ്ട്രീയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്നും മതവും ജാതിയും പറഞ്ഞാണ് ആ വോട്ട് ചോദിക്കല്‍ നടന്നതെന്നുമാണ് ജെസി ബി. മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജനാധിപത്യത്തെ ജാതി മത ചിന്തകള്‍ ഇത്രയും കാര്‍ന്നുതിന്നുന്ന കാലം ഉണ്ടായിട്ടില്ലെന്നും തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ മതം നോക്കിയല്ല താന്‍ പഠിപ്പിച്ചിട്ടുള്ളതെന്നും ജെസി ബി. മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ പോസ്റ്റാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ചെറിയനാട് സെന്റ്. ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ജെസി ബി. തോമസ്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലരും അധ്യാപികയെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top