കൊച്ചി വൺ കാർഡ് ഉപയോഗിച്ച് ഇനി സ്വകാര്യ ബസ്സുകളിലും യാത്ര ചെയ്യാം

kochi one card can be used in private buses too

കൊച്ചി വൺകാർഡ് ഉപയോഗിച്ച് ഇന് സ്വകാര്യ ബസ്സുകളിലും യാത്ര ചെയ്യാം. ഇതിനായി സൈ്വപ്പിംഗ് മെഷീനുകൾ ബസ്സിൽ ഉണ്ടാകും. ഇന്ന് രാവിലെ 11 മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം. താജ് ഗേറ്റ് വേയിലാണ് ഉദ്ഘാടനം നടക്കുക.

ആദ്യം മെട്രോയിൽ മാത്രമേ വൺകാർഡ് ഉപയോഗിക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളു. എന്നാൽ പദ്ധതി നടപ്പിലാകുന്നത് മുതൽ എടിഎം മാതൃകയിൽ സൈ്വപ്പ് ചെയ്ത് ബസ് യാത്ര നടത്താം. വൺകാർഡുകൾ മെട്രോ സ്‌റ്റേഷനുകളിൽ ലഭ്യമാണ്. ആക്‌സിസ് ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെ കഴിഞ്ഞ വർഷം ജൂൺ 17 നാണ് വൺകാർഡ് പുറത്തിറക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ലൂപ്പ് ട്രാൻസിറ്റ് കാർഡ് ആണ് ഇത്. എടിഎം കാർഡിന്റെ എല്ലാ സൗകര്യവും ഇതിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More