തൂത്തുക്കുടിയില്‍ സംഘര്‍ഷം തുടരുന്നു; എം.കെ. സ്റ്റാലിനെ അറസ്റ്റ് ചെയ്തു നീക്കി

തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്ക് സമീപം സംഘര്‍ഷം തുടരുന്നു. പ്രതിഷേധവുമായി സമരം ചെയ്യുന്ന ജനങ്ങളും പോലീസും ഏറ്റുമുട്ടി.
കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിലും പോലീസ് ഇടപെട്ടു. സെക്രട്ടറിയേറ്റ് പരിസരത്തും സംഘര്‍ഷം ഉടലെടുത്തു. ഡിഎംകെ വര്‍ക്കിംഗ് ചെയര്മാന് എം.കെ. സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മറ്റ് പാര്‍ട്ടി നേതാക്കളെയും സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പില്‍ 12 പേര് മരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട് സര്‍ക്കാരിനെതിരെ ഡിഎംകെ സെക്രട്ടറിയേറ്റില്‍ ഉപരോധം നടത്തിയത്. നാളെ തമിഴ്നാട്ടില്‍ ഡിഎംകെ പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സൂചന.
അതേസമയം വേദാന്ത സ്റ്റെർലൈറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം നൽകി. ജില്ലാ കളക്ടർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
കമ്പനിയിൽനിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകൾ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാർ സമരത്തിലാണ്.
DMK working President MK Stalin, who was holding a protest outside Tamil Nadu secretariat over #SterliteProtests in #Thoothukudi, has been detained by the police. Several others detained too. #TamilNadu pic.twitter.com/Qr3tMyVl6W
— ANI (@ANI) May 24, 2018
A clash between DMK workers & police took place outside Tamil Nadu secretariat, while the former were protesting over #SterliteProtests in #Thoothukudi. The workers were blocking the vehicle in which MK Stalin & other party leaders were being taken. #TamilNadu pic.twitter.com/v7pXixraEs
— ANI (@ANI) May 24, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here