Advertisement

വീടിനുനേരെ വെടിവയ്പ്പ്, ആവര്‍ത്തിക്കുന്ന ഭീഷണികള്‍; താനും കുടുംബവും ഭീതിയിലാണ് ജീവിക്കുന്നതെന്ന് സല്‍മാന്‍ ഖാന്‍

June 13, 2024
3 minutes Read
Salman Khan's statement recorded by Mumbai Crime Branch over firing to his house

ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. തുടര്‍ ഭീഷണികളില്‍ ആശങ്കയുണ്ടെന്നും സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസിന് മൊഴി നല്‍കി. സല്‍മാന്റെ വസതിയിലേക്ക് നടന്ന വെടിവപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. (Salman Khan’s statement recorded by Mumbai Crime Branch over firing to his house)

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം സല്‍മാന്‍ ഖാന്റെ മൊഴിയെടുക്കാന്‍ ബാന്ദ്രയിലെ വസതിയിലെത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട് നിന്ന മൊഴിയെടുപ്പില്‍ സല്‍മാന്‍ പങ്കുവച്ചത് വലിയ ആശങ്ക. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയിലേക്ക് രണ്ടംഗ സംഘം ബൈക്കിലെത്തി വെടിവച്ചത്. സംഭവ ദിവസം രാത്രി വൈകിയാണ് കിടക്കാന്‍ പോയതെന്ന് നടന്‍ പറഞ്ഞു. സഹോദരന്‍ അര്‍ബാസ് അടക്കം ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ വെടിവയ്പ്പിന്ര്‍റെ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ബാല്‍ക്കണിയില്‍ എത്തി നോക്കിയപ്പോഴേക്കും പ്രതികള്‍ കടന്ന് കളഞ്ഞിരുന്നെന്നും സല്‍മാന്‍ മൊഴി നല്‍കി.

Read Also: കുവൈത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; കുടുംബങ്ങൾക്ക് യൂസഫലിയും രവി പിള്ളയും സഹായം നൽകുമെന്നും അറിയിച്ചു

പൊലീസ് സുരക്ഷയുണ്ടെങ്കിലും സംഭവ സമയം പൊലീസ് സാന്നിധ്യം വീട്ടിലുണ്ടായിരുന്നില്ല. ആവര്‍ത്തിക്കുന്ന ഭീഷണിയില്‍ താനും കുടുംബവും ഭയത്തിലാണെന്നും സല്‍മാന്‍ പറഞ്ഞു. ബൈക്കിലെത്തി വെടിവച്ച സംഭവത്തില്‍ പ്രതികളെല്ലാം പൊലീസ് പിടിയിലായിട്ടുണ്ട്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ സംഘത്തിലുള്ളവരാണ് ആക്രമണം നടത്തിയത്. സല്‍മാനെ ഫാം ഹൌസില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ 4 അംഗ സംഘത്തെ റായ്ഗന്ഡ് പൊലീസും പിടികൂടിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ബിഷ്‌ണോയ് ഗ്യാങിന് സല്‍മാനോട് പക.

Story Highlights : Salman Khan’s statement recorded by Mumbai Crime Branch over firing to his house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top