തഹാവൂർ റാണയെ ചോദ്യം ചെയ്‌ത് മുംബൈ പൊലീസ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാൻ എത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിയത്.
അതേസമയം, റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്. ഡേവിഡ് കോൾമാൻ ഹെഡ്‌ലി, ലഷ്കറെ തയിബ, പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂർ റാണ. ഇന്ത്യയ്ക്കെതിരായ ഐഎസ്ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.
Read Also: “ദൗത്യത്തിന് തയ്യാർ, എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും’; ഇന്ത്യൻ നാവികസേന
മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചനയിൽ
ഐഎസ്ഐക്കും ലക്ഷ്കർ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു.
Story Highlights : Mumbai Police questioning Tahavor Rana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here