Advertisement

സിക്കന്ദര്‍ വിയര്‍ക്കുന്നു, ബോളിവുഡില്‍ സല്‍മാന്‍ ഖാന് വന്‍ തിരിച്ചടി

April 1, 2025
2 minutes Read

ബോളിവുഡില്‍ വന്‍ വിജയം പ്രതീക്ഷിച്ച സിക്കന്ദറിനുണ്ടായ തിരിച്ചടിയില്‍ ഞെട്ടിയിരിക്കയാണ് ബോളിവുഡ്. സല്‍മാന്‍ഖാന്‍- എ ആര്‍ മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുക്കിയ സിക്കന്ദറിന് റിലീസ് ദിവസം തന്നെ വളരെ മോശം പ്രതികരണമായിരുന്നു. ആദ്യദിനം സിക്കന്ദര്‍ 40 കോടി കലക്ട് ചെയ്യുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത് കേവലം 26 കോടി മാത്രമായിരുന്നു. തുടര്‍ ദിവസങ്ങളിലും ചിത്രത്തിന് ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചിത്രം വന്‍വിജയം കൊയ്യുമെന്നായിരുന്നു പി വി ആര്‍ ഐനോക്‌സ് ലിമറ്റഡിന്റെ റവന്യൂ ആന്റ് ഓപ്പറേഷന്‍ സി ഇ ഒ ഗൗതം ഗുപ്തയുടെ വിലയിരുത്തല്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റുകയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ജീവനില്ലാത്ത, ഒരു ആകാംഷയും തരാത്ത കഥാസന്ദര്‍ഭമെന്നാണ് സിക്കനദറിനെക്കുറിച്ചുള്ള ആദ്യ കമന്റുകള്‍. ചിത്രം മൂന്നാം ദിനം പിന്നിടുമ്പോള്‍ 59 കോടിയുടെ കളക്ഷന്‍ മാത്രം നേടിയ സി്ക്കന്ദര്‍ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തമിഴില്‍ ഹിറ്റമേക്കറായി അറിയപ്പെടുന്ന എ ആര്‍ മുരുകദോസിന്റെ ഹിന്ദി ചിത്രമായ സിക്കന്ദറിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നാണ് സല്‍മാന്‍ ഖാന്റെ ആരാധകരുടെ ചോദ്യം. പുഷ്പ 2 വിന് ശേഷം രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രമെന്ന നിലയിലും സിക്കന്ദറിന് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താവുരയാണ്. സിക്കന്ദര്‍ ബോളിവുഡില്‍ വന്‍ ഹിറ്റാവുമെന്ന പ്രവചനങ്ങളെല്ലാം തകര്‍ന്നു. സിക്കന്ദറിന്റെ വിജയത്തോടെ ബോളിവുഡില്‍ തിളങ്ങുകയെന്ന രശ്മിക മന്ദാനയുടെ മോഹങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത കഥയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. വിചിത്രമായ കഥ ഏറ്റവും ദുര്‍ബലമായ കഥാസന്ദര്‍ഭവുാണ് സിക്കന്ദറിനേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് ബോളിവുഡിലെ നിരൂപകരുടെ ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നു. ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്റെ കരിയറിനുതന്നെ കനത്ത തിരിച്ചടിയാണ് സിക്കന്ദര്‍ ഉണ്ടാക്കിയിരിക്കുന്നത്.

Read Also:കൊച്ചു സ്റ്റീഫനായി പ്രണവ് മോഹൻലാൽ ; സസ്പെൻസ് പൊളിച്ച് പൃഥ്വിരാജ്

സിനിമയുടെ റിലീസ് ദിവസം തന്നെ ഇനീഷ്യല്‍ കളക്ഷനിലുണ്ടായ കുറവ് ചിത്രം പരാജയത്തിലേക്കെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് സല്‍മാന്‍ ഖാന്‍ നായകനായൊരു സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴില്‍ കത്തി, ഗജനി, സര്‍ക്കാര്‍, ദര്‍ബാര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മുരുഗദോസിന്റൈ അഞ്ചാമത്തെ ഹിന്ദി ചിത്രമാണ് സിക്കന്ദര്‍. സൂര്യയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി പിന്നീട് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്തിരുന്നു. ആമിര്‍ ഖാനായിരുന്നു ഹിന്ദിയില്‍ സൂര്യയുടെ വേഷം ചെയ്തിരുന്നത്. ഹിന്ദിയില്‍ ഗജനി വന്‍ ഹിറ്റായതോടയാണ് എ ആര്‍ മുരുഗദോസ് എന്ന സംവിധായകന്‍ ബോളിവുഡില്‍ ശ്രദ്ധേയനാവുനന്ത്.

Story Highlights :Sikander is sweating, a big disaster for Salman Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top