Advertisement

സ്റ്റെർലൈറ്റ് കമ്പനി പൂട്ടാൻ ഉത്തരവ്

May 24, 2018
Google News 0 minutes Read
TNPCB orders to shut down sterlite

തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറി പൂട്ടാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ഉത്തരവിട്ടു. കമ്പനിക്കുള്ള വൈദ്യുതി കണക്ഷൻ ഇന്ന് രാവിലെ അധികൃതർ വിച്ഛേദിച്ചു. കമ്പനി പൂട്ടണമെന്ന് ടിഎൻപിസിബി ബുധനാഴ്ച നോട്ടീസ് നൽകിയിരുന്നു.

മുമ്പ് ലൈസൻസ് പുതുക്കിയപ്പോൾ സ്‌റ്റെർലൈറ്റ് കമ്പനിയോട് അധികൃതർ പാലിക്കാൻ പറഞ്ഞ കാര്യങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ചെമ്പ് ലോഹമാലിന്യം തള്ളുക, ഭൂഗർഭജല വിശകലനമില്ലായ്മ, ഹാനികരമായ മാലിന്യ സംസ്‌കരണത്തിലെ അപര്യാപ്തത, എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റെർലൈറ്റ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാതിരുന്നത്.

തൂത്തുക്കുടി സ്റ്റെർലൈറ്റ് എൻ എസ് ഇ 0.62% കോപ്പർ ഇൻഡസ്ട്രിയൽ യൂണിറ്റ് വികസിപ്പിക്കാനുള്ള വേദാന്ത ഗ്രൂപ്പിന്റെ ശ്രമം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു.

ജനങ്ങൾ പാരിസ്ഥിതിക പ്രശ്ങ്ങൾ ഉയർത്തി പ്രക്ഷോഭം നടത്തുകയും സമരം വെടിവയ്പ്പിലും 13 പേരുടെ മരണത്തിലും കലാശിക്കുകയും ചെയ്തതിനെ തുടർന്നാണ് ഫാക്ടറി പൂട്ടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here