Advertisement

ജേക്കബ് വടക്കുംചേരി ,മോഹനൻ വൈദ്യർ എന്നിവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി

May 25, 2018
1 minute Read
nipah

നിപ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാർ ബോധവത്ക്കരണത്തിനെരെ  എതിർ പ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരി ,മോഹനൻ വൈദ്യർ എന്നിവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ
സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.

ഇരുവരും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയും വിവരങ്ങളും നീക്കം ചെയ്യണമെന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം ഫേസ്ബുക്കിലെ  വീ‍ഡിയോയും വിവരണങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബോധവത്ക്കരണ നടപടികൾ തുടർന്നില്ലെങ്കിൽ മാരകമായ രോഗം പടരുമെന്നും ചൂണ്ടിക്കാട്ടിയാണ് പേരാമ്പ്ര സ്വദേശിയടക്കം രണ്ട് നിയമ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്

ഹർജിക്കാർ സർക്കാരിനു നൽകിയ പരാതിയിൽ നടപടി എടുത്തോ എന്ന് തിങ്കളാഴ്ചക്കകം അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ജേക്കബ് വടക്കുംചേരിയുടേയും ചേർത്തല സ്വദേശി മോഹനൻ വൈദ്യരുടേയും നടപടി ഗുരുതര സ്വഭാവമുള്ളതാണന്ന് കോടതി അഭിപ്രായപ്പെട്ടു. നിപ വൈറസ് ബാധ ഇല്ലെന്നും ആരോഗ്യ വകുപ്പു നടത്തുന്നത് വ്യാജ പ്രചരണമാണന്നും ഇത് മരുന്നു കമ്പനികളെ സഹായിക്കാനാണെന്നുമാണ് മോഹനൻ വൈദ്യരും ജേക്കബ് വടക്കുംചേരിയും ഫെയ്സ് ബുക്കിലൂടെ പറഞ്ഞത്.

nipah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top