അടുത്ത മൂന്ന് ദിവസം കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 20സെന്റീമീറ്റർ വരെയുള്ള മഴ പെയ്യാം. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും അഗ്നിശമന സേനയ്ക്കും ഇത് സംബന്ധിച്ച മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 30വരെ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ യാത്ര പരിമിതപ്പെടുത്താനും ഇവിടെ വാഹനങ്ങൾ നിറുത്താതെ ഇരിക്കാനും പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫീസറുമാരോ തഹസിൽദാർമാരോ സൂക്ഷിക്കാനും നിർദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here