Advertisement

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

May 25, 2018
0 minutes Read
tie hair

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.

വിദ്യാര്‍ത്ഥിനികളുടെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ച് കെട്ടണമെന്ന തരത്തില്‍ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും അവര്‍ക്ക് മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ മുടി കെട്ടണമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കരുതെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്.  വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് ഇരയാകുന്നില്ലെന്ന് എല്ലാ സ്ക്കൂള്‍ അധികൃതരും വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.
രാവിലെ കുളിച്ചതിന് ശേഷം ഉണങ്ങാത്ത മുടി ഇത്തരത്തില്‍ കെട്ടുന്നത് മുടിയുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും ബാധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top