Advertisement

നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അബീർ ഗ്രൂപ്പ്

May 26, 2018
0 minutes Read

നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പകർന്ന് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് അബീർ ഗ്രൂപ്പ് 10 ലക്ഷം രൂപ നൽകും. അബീർ ഗ്രൂപ്പ് ഉടമയും ട്വന്റിഫോർ ന്യൂസ് ചെയർമാനുമായ ആലുംഗൽ മുഹമ്മദാണ് ധനസഹായ തുക പ്രഖ്യാപിച്ചത്.

ആതുരസേവനരംഗത്ത് പ്രശസ്തരായ അബീർ ഗ്രൂപ്പ് ലിനിയുടെ സേവനത്തിന് നൽകുന്ന ബഹുമതിയായാണ് പണം കൈമാറുന്നത്.

നേരത്തെ കേരള സർക്കാർ ലിനിയുടെ കുടുംബത്തിന് 20 ലക്ഷവും, ഭർത്താവിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബീർ ഗ്രൂപ്പിന്റെ ധനസഹായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top