ഉമ്മന്‍ചാണ്ടിയെ എഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കം: രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് കരുത്ത് പകരും. എ.കെ. ആന്റണി കഴിഞ്ഞാല്‍ അടുത്ത നേതാവ് എന്ന പരിഗണനയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ തേടി വന്നിരിക്കുന്നത്. അതില്‍ അതിയായ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചത്. ദിഗ്വിജയ് സിംഗിന് പകരമാണ് നിയമനം. അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി കൂടി മാറുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here