Advertisement

നിപ വൈറസ്; ഭീതിയകലുന്നതായി ആരോഗ്യവകുപ്പ്

May 27, 2018
Google News 0 minutes Read
state to import medicine against nipah virus

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസം ഏറെ നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ 15 പേര്‍ നിപ പോസിറ്റീവ് ആയിരുന്നു. ടെസ്റ്റ് ചെയ്ത 12 മരണങ്ങളും ആദ്യത്തെ ടെസ്റ്റ് ചെയ്യാത്ത കേസും അടക്കം 15ല്‍ 13 പേര്‍ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചത്. അടുത്ത അഞ്ച് ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ജൂണ്‍ അഞ്ചിനകം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ആശങ്ക അകലുകയാണെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെയുള്ള അടിസ്ഥാനരഹിതമായ എല്ലാ വാര്‍ത്തകളെയും ആരോഗ്യവകുപ്പ് നിഷേധിച്ചു. കോഴിയില്‍ നിന്ന് നിപ പടരുമെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളെ തള്ളികളയണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here