മാമത്ത് വാൻ മറിഞ്ഞ് 22 പേർക്ക് പരിക്ക്

ആറ്റിങ്ങൽ മാമത്ത് ടെമ്പോ വാൻ മറിഞ്ഞ് ഇരുപത്തിരണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിലയ കുന്ന് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് ചിറ്റാറ്റിൻകരയിൽ നിന്നും മാമത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. വലിയകുന്ന് സ്വദേശികളായ ഷാർമിള (48), സന്ധ്യ (35), ഉദയ (38), പ്രഭ (50),ബിജു (47), സൂര്യ (23), വിജയകുമാരി (43) ,പ്രശാന്ത്(13) ,അഞ്ജു (18), രമ (39) ആതിര (10), സിന്ധു (37), തുളസി (49), ആനന്ദ് (9), അജേഷ് (30), ജയൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here