മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല; വികെ ശ്രീരാമന്‍

മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുൻഗണന നൽകേണ്ടതുണ്ട്. അവരുടെ വിശ്വാസങ്ങളെ ക്ഷതമേൽപ്പിക്കരുത്. ഞാൻ മരിച്ചു പോയെന്നുള്ള വിശ്വാസം അവർക്ക് ദൃഢമായി ഉണ്ടെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറാവണം എന്നാണെന്റെ പക്ഷം. തന്നെ ‘കൊന്ന’ നവമാധ്യമങ്ങളോട് വികെ ശ്രീരാമന്റെ മറുപടിയാണിത്. സോഷ്യല്‍ മീഡിയ പലരെയും (പ്രശസ്തരെ പ്രത്യേകിച്ച്) പലവട്ടം ഇങ്ങനെ ‘കൊല്ലാക്കൊല’ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് വികെ ശ്രീരാമന്റെ ‘എന്‍ട്രി’ ഇന്നലെയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വികെ ശ്രീരാമന്‍ മരിച്ചുവെന്ന വാര്‍ത്ത ഒരു ഫെയ്സ് ബുക്കില്‍ പേജില്‍ വരുന്നത്. മിനുട്ടുകളെ വേണ്ടി വന്നുള്ളൂ ആ വാര്‍ത്ത വാടാസ് ആപ്പിലും കൂടി കത്തിപ്പടരാന്‍. വാര്‍ത്താ ചാനലുകളിലോ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ ഈ വാര്‍ത്ത കാണിതിരുന്നതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തോടൊപ്പം ഈ വാര്‍ത്തയുടേയും കൊട്ടിക്കലാശം കഴിഞ്ഞു.
അല്‍പം വൈകി താന്‍ മരിച്ചിട്ടില്ലെന്ന് എന്ന് തർക്കിക്കാനൊന്നും ഞാൻ ആളല്ലന്ന് പറഞ്ഞ് വികെ ശ്രീരാമനും കൂടി എത്തിയതോടെ ഈ വാര്‍ത്ത ഒന്നുകൂടി ചര്‍ച്ചയായി. രസകരമായാണ് ഈ വാര്‍ത്തയെ ശ്രീരാമന്‍ നോക്കി കണ്ടതെന്ന് ഞാൻ നിരന്തരം മരിച്ചുകൊണ്ടും ജനിച്ചുകൊണ്ടുമിരിക്കും, അതോർത്ത് ആരും “ഉദ്വേഗ ഭരിത”രാവരുതെന്ന മറുപടിയിലൂടെ വ്യക്തം.
വികെ ശ്രീരാമന്റെ കുറിപ്പ് വായിക്കാം
മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുൻഗണന നൽകേണ്ടതുണ്ട്. അവരുടെ വിശ്വാസങ്ങളെ ക്ഷതമേൽപ്പിക്കരുത്. ഞാൻ മരിച്ചു പോയെന്നുള്ള വിശ്വാസം അവർക്ക് ദൃഢമായി ഉണ്ടെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറാവണം എന്നാണെന്റെ പക്ഷം. സൈന്യാധിപന്മാരായ ഭരണാധികാരികളാണെങ്കിൽ അടുത്തയാൾക്കു ചുമതല കൊടുക്കുന്നതു വരെ മരണവിവരം സ്ഥിരീകരിക്കാറില്ല. എന്റെ കാര്യത്തിൽ ഞാൻ കോടാനുകോടി ജനങ്ങളിൽ ഒരാൾ മാത്രം. മരിച്ചിട്ടില്ല എന്ന് തർക്കിക്കാനൊന്നും ഞാൻ ആളല്ല. അതിനാൽ ഞാൻ ജീവിച്ചിരിക്കുന്നതിൽ സന്തോഷമുള്ളവരോടും സങ്കടമുള്ളവരോടും എനിക്ക് ഒന്നു മാത്രമെ പറയാനുള്ളു. ഞാൻ നിരന്തരം മരിച്ചുകൊണ്ടും ജനിച്ചുകൊണ്ടുമിരിക്കും. അതോർത്ത് ആരും “ഉദ്വേഗ ഭരിത”രാവരുത്.
സഹചരേ, നിങ്ങൾ എന്തു കരുതുന്നുവോ, എന്തു വിശ്വസിക്കുന്നുവോ ഞാൻ അതാണ്, അതാണ്,
അതു തന്നെയാണ്.
സ്വന്തം,
വി കെ ശ്രീരാമൻ.
vk sreeraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here