Advertisement

വരാപ്പുഴ കസ്റ്റഡി കൊലപാതകം :എസ്ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

May 28, 2018
1 minute Read
si deepak

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്ഐ ദീപകിന് ഉപാധികളോടെ ജാമ്യം.  ഒരു ലക്ഷം രൂപ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ദീപക്കിനു കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച യും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം . എറണാകുളത്തെ വിചാരണ കോടതിയുടെ പരിധിയിൽ പ്രവേശിക്കരുത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് ശ്രീജിത്ത്‌ നൽകിയ മൊഴിയിൽ എസ്ഐ ദീപക് മർദ്ദിച്ചതായി പറയുന്നുണ്ടായിരുന്നില്ല, പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ ഒളിവിൽ പോകാൻ ഇടയില്ല തുടങ്ങിയ വാദങ്ങൾ അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.
ദീപക്കിനെതിരെ കൊലക്കുറ്റമാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം ചുമത്തിയിട്ടുള്ളത്.

si deepak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top