തൃശ്ശൂരിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു

തൃശൂരിൽ ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയൻ (56) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കുകളിൽ എത്തിയ അക്രമിസംഘം വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ മകനെ തെരഞ്ഞെത്തിയ ഗുണ്ടകൾ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.
മകൻ വീട്ടിൽ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകൾ വീടിനുള്ളിൽ കയറി പരിശോധിച്ചു. തുടർന്ന് അച്ഛനും ഗുണ്ടകളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ വിജയൻ മരിച്ചു. അക്രമികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here