കെവിന്റെ കൊലപാതകം; പോലീസിനെയും പ്രതി ചേര്‍ക്കണമെന്ന് എ.കെ. ആന്റണി

കെവിന്റെ കൊലപാതകത്തില്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് നാണക്കേടുണ്ടാക്കുന്ന അതിദാരുണമായ സംഭവമാണ് കെവിന്‍റെ മരണം. ഈ കേസിൽ കെവിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടകൾ മാത്രമല്ല, പോലീസുകാരും കുറ്റക്കാരാണ്. കേരള പോലീസ് നാണംകൊണ്ട് തലകുനിക്കേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. പോലീസ് സേനയിൽ നിന്നും തുടർച്ചയായി വീഴ്ചകളുണ്ടായിട്ടും മുഖ്യമന്ത്രി മൗനിയായി തുടരുകയാണ്. ഇതിൽപ്പരം അപമാനം കേരളത്തിനുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെവിനെ വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയ വിവരം പോലീസിനെ കൃത്യമായി അറിയിച്ചിട്ടും അതില്‍ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ ഗാന്ധിനഗര്‍ പോലീസിന് സാധിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു പോലീസ് പ്രതികൂട്ടിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here