‘ഭർത്താവിന്റെ ശമ്പളമറിയാൻ ഭാര്യക്ക് അവകാശമുണ്ട്’: കോടതി

ഭർത്താവിന്റെ ശമ്പളം എത്രയെന്ന് അറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
ബിഎസ്എൻഎൽ ജീവനക്കാരനായ പവൻ ജെയ്‌നും അദ്ദേഹത്തിന്റെ ഭാര്യ സുനിതാ ജെയ്‌നും തമ്മിലുള്ള കേസിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി. എല്ലാമാസവും ജീവനാംശമെന്ന നിലയ്ക്ക് 7000 രൂപ സുനിത ജെയ്‌ന് ഇയാൾ നൽകാറുണ്ട്. പവനും സുനിതയും വേർപിരിഞ്ഞവരാണ്.
പവൻ ജെയ്‌നിന്റെ യാഥാർഥ ശമ്ബളം മാസം രണ്ട് ലക്ഷത്തിന് മേലെയാണെന്നും അതിനാൽ തനിക്ക് കൂടുതൽ ജീവനാംശം ലഭിക്കണമെന്നുമുള്ള ആവശ്യത്തിനായാണ് പവൻ ജെയ്‌നിന്റെ ശമ്ബളം എത്രയാണെന്നാവശ്യപ്പെട്ട് സുനിത രംഗത്ത് വന്നത്. ഇക്കാര്യമാവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിക്കളഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെടുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here