മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച് മാധ്യമ ശ്രദ്ധ നേടിയ പത്ര പ്രവർത്തകൻ അർകാഡി ബബ്‌ചെങ്കോ (41) വെടിയേറ്റു മരിച്ചു. 2016ൽ റഷ്യൻ സൈനിക വിമാനം തകർന്നതു സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ അർകാഡി പുറത്തുവിട്ടിരുന്നു.
ഇതിനു ശേഷം ഇദ്ദേഹത്തിന് നിരവധി വധഭീഷണികളും എത്തിയിരുന്നു. ഇതേതുടർന്ന് നാടുവിട്ട അർകാഡി പ്രാഗിലും പിന്നീട് ഉക്രൈനിലും താമസിക്കുകയായിരുന്നു. നിലവിൽ കീവിലെ എടിആർ ടിവിക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട വൈരാഗ്യമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നതായി കീവ് പൊലീസ് മേധാവി ആൻഡ്രി ക്രിഷെചെങ്കോ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here