Advertisement

ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ല; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

May 30, 2018
Google News 0 minutes Read
pinarayi vijayan 1

കെവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്‌ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. കൊല്ലത്ത് ഒരു പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കെവിന്റെ മരണത്തിന് സമാനമായ സംഭവങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആദ്യമായി അല്ല കേരളത്തിൽ നടക്കുന്നത്. അച്ഛൻ മകളെ കഴുത്തറുത്തു കൊന്നതും കേരളത്തിൽ തന്നെ ആണ്. ഇത് ആവർത്തിക്കാതിരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ബാലൻ പറഞ്ഞു.

യുഡിഎഫ് സർക്കാരിൻറെ കാലത്തു പൊലീസിന് എന്തു വീഴ്ചയുണ്ടായാലും മാധ്യമങ്ങൾ പ്രശ്‌നമാക്കാറില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആരെങ്കിലും ചെയ്ത വിവരക്കേടിന് സർക്കാരിനെ പഴിക്കേണ്ടതില്ലെന്നും എം.എം മണി നെയ്യാറ്റിൻകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here