പ്രശസ്ത ഗായകൻ നവജോത് വെടിയേറ്റ് മരിച്ചു

പ്രശസ്ത പഞ്ചാബി ഗായകൻ നവജോത് സിംഗിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡിഗഡിനു സമീപം ദേരാബസ്സിയിലാണ് സംഭവം. ബെഹ്‌റയിലുള്ള മാതാപിതാക്കളെ കാണാൻ പോകുന്ന വഴിക്കാണ് സിംഗിന് വെടിയേറ്റത്. ഒരു ഫാക്ടറിക്കു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 50 മീറ്റർ അകലെനിന്ന് സിംഗിൻറെ കാറും കണ്ടെത്തിയിരുന്നു.
മൊഹാലിക്കു സമീപം എക്കോ ടവറിലിലെ ഫഌറ്റിലാണ് സിംഗ് താമസിച്ചിരുന്നത്. രാത്രി 11.15 ഓടെ ഫോണിൽ വിളിച്ച് അഞ്ച് മിനിറ്റിനകം വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരക്കിയിറങ്ങി. ഫാക്ടറിക്ക് സമീപം കാർ ഉപേക്ഷിക്കപ്പെട്ട നിലയിലും പിന്നിലെ ഡോർ തുറന്ന നിലയിലുമായിരുന്നു. കുറച്ചുമാറി അഞ്ചോളം വെടിയുണ്ടകൾ ഏറ്റനിലയിൽ സിംഗിന്റെ മൃതദേഹവും കിടപ്പുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here