തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് രജനികാന്ത്

തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് നടന്‍ രജനികാന്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനി പറഞ്ഞു. ആദ്യം പോലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാ കാര്യങ്ങള്‍ക്കും സമരം ചെയ്യാന്‍ ഇറങ്ങിയാല്‍ തമിഴ്‌നാട് ചുടുകാട് ആവുമെന്നും സാമൂഹ്യ ദ്രോഹികളാണ് അക്രമം അഴിച്ചുവിട്ടതെന്നും രജനികാന്ത് പറഞ്ഞു.
തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് മരിച്ചത്. സമരത്തിന്‍റെ 100ാം ദിവസാചരണത്തിനെത്തിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here