പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

two students committed suicide after exam result

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടാനാവാത്തതിൽ മനംനൊന്ത് ഡൽഹിയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി. കക്‌റോല സ്വദേശിയായ രോഹിത് കുമാർ മാന (17), വനന്ത് കുഞ്ച് സ്വദേശി പ്രഗ്യാ പാണ്ഡേ(15) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞദിവസം പരീക്ഷഫലം 59 ശതമാനം മാർക്ക് നേടിയ മീന നിരാശമൂലം ജീവനൊടുക്കിയത്. 70ശതമാനം മാർക്ക് നേടിയാണ് പാണ്ഡേ വിജയിച്ചത്. എന്നാൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിൽ വിഷമിച്ചാണ് ഈ കുട്ടി ഫാനിൽ തൂങ്ങി മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top