എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു; നിരാശയോടെ കോണ്‍ഗ്രസും ബിജെപിയും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടത് തരംഗമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. 4628 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നേറുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നേറ്റം നടത്തുന്നത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലാണ് എല്‍ഡിഎഫ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറാണ് രണ്ടാം സ്ഥാനത്ത്.
ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വലിയ തോതില്‍ വോട്ടുകള്‍ ലഭിച്ച പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here