നിപ വൈറസ് ബാധ; പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഭോപ്പാലിലേക്ക്

നിപ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ പതിനൊന്നോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്.
പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്കുബേറ്ററിലാക്കിയാണ് എത്തിക്കുന്നത്. എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here