രണ്ടാം അങ്കത്തില്‍ സജി ചെറിയാന് സ്വപ്‌ന വിജയം

സജി ചെറിയാന്‍ നിയമസഭയിലേക്ക്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എംഎല്‍എ പദവിയിലേക്ക് എത്തുകയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിയെ സ്വപ്‌നതുല്യമായ വിജയത്തിലേക്കാണ് സജി ചെറിയാന്‍ നയിച്ചിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 18705 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്റെ മുന്നേറ്റം. എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് സജി ചെറിയാന്റെ മുന്നേറ്റം. 60000 ത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് സജി ചെറിയാന്‍ വിജയമുറപ്പിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ക്കാര്‍ക്ക് ജനപ്രിയനായ നേതാവാണ് സജി ചെറിയാന്‍. അദ്ദേഹത്തിന് ഇത് രണ്ടാം തിരഞ്ഞെടുപ്പ് അങ്കമാണ്. 2006 ലാണ് ആദ്യമായി സജി ചെറിയാന്‍ നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിനോട് സജി ചെറിയാന്‍ പരാജയപ്പെടുകയായിരുന്നു. എങ്കിലും മികച്ച പ്രകടനമാണ് സജി ചെറിയാന്‍ 2006ല്‍ നടത്തിയത്. 38,878 വോട്ടുകളുമായി സജി ചെറിയാന്‍ 44.64 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. സീറ്റ് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് 44,010 വോട്ടുകളാണ് അന്ന് നേടിയത്. മൊത്തം വോട്ടിന്റെ 50.53 ശതമാനം. അയ്യായ്യിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു അന്ന് വിഷ്ണുനാഥ് സജി ചെറിയാനെ പരാജയപ്പെടുത്തിയത്. എന്നാല്‍, ആദ്യ അങ്കത്തിലേറ്റ തോല്‍വിക്ക് 2018ല്‍ സജി ചെറിയാന്‍ മറുപടി നല്‍കി. 18000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നിലവില്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ശ്രമത്തില്‍ കാലിടറിയെങ്കിലും രണ്ടാമത്തെ പോരാട്ടത്തില്‍ എല്ലാ എതിരാളികളെയും നിഷ്പ്രഭരാക്കി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ചെങ്കൊടി കൂടുതല്‍ ഉയര്‍ത്തിപിടിച്ചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here