Advertisement

റയല്‍ വിതുമ്പി; സിദാന്‍ പടിയിറങ്ങി

May 31, 2018
0 minutes Read
zidane

റയല്‍ മഡ്രിഡിനും ടീം ആരാധകര്‍ക്കും ദുഃഖവാര്‍ത്ത. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പരിശീലന സ്ഥാനത്ത് നിന്ന് ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാന്‍ പടിയിറങ്ങി. അടിയന്തര വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച ശേഷമാണ് സിദാന്റെ വിരമിക്കല്‍.

2016ല്‍ റാഫേല്‍ ബെനിറ്റസിന് പകരക്കാരനായി റയലിലെത്തിയ സിദാന് 2020വരെ ക്ലബുമായി കരാറുണ്ടായിരുന്നു. സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105ലും റയലിന് ജയിക്കാനായി. 2016ല്‍ അത്ലറ്റിക്കോയെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍പൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു. 2001 മുതല്‍ 2006 വരെ റയലില്‍ കളിച്ച കളിച്ച സിദാന്‍ ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top