308 കാമുകിമാർ; സഞ്ജയ് ദത്തിന്റെ നാമറിയാത്ത ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് അഭിജാത്ത് ജോഷി

സഞ്ജയ് കപൂറിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു റിലീസിനായി ഒരുങ്ങി നിൽക്കെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ കുറിച്ചും സഞ്ജു എന്ന ചിത്രത്തിലെ നായകൻ റൺബീറിനെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തി തിരക്കഥാകൃത്ത് അഭിജാത്ത് ജോഷിയും ചിത്രത്തിന്റെ സംവിധാ.കൻ രാജ്കുമാർ ഹിറാനിയും രംഗത്ത്.
മുന്നാഭായ് മൂന്നാം ഭാഗമൊരുക്കാൻ തയ്യാറെടുത്തു കൊണ്ട് നടന്ന ചർച്ചകളുടെ ഇടവേളകളിൽ സഞ്ജയ് ദത്ത് പറഞ്ഞ ചില ജീവിതാനുഭവങ്ങളാണ് ഇത്തരമൊരു ജീവചരിത്ര സംബന്ധമായ ചിത്രത്തെ കുറിച്ചുള്ള ആദ്യ ചിന്ത മനസിലേക്ക് കടന്നു വരുവാൻ കാരണമായതെന്ന് സംവിധായകൻ രാജ്കുമാർ ഹിറാനി പറഞ്ഞു.
മയക്കുമരുന്ന്, കാമുകിമാർ, സൗഹൃദം, അധോലോകം, പ്രണയം, ജയിൽ ജീവിതം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സഞ്ജുവിന്റെ കഥാ സാഹചര്യങ്ങളുമായി രൺബീറിന് പൊരുത്തപ്പെടാൻ മൂന്നു മാസമെടുത്തുവെന്നാണ് രാജ്കുമാർ ഹിരാനിയും പറയുന്നത്.
പ്രാഥമിക ടെസ്റ്റുകളിൽ സഞ്ജുവിന്റെ മാനറിസവുമായി രൺബീറിന്റെ പ്രകടനങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും ഒരു ഘട്ടത്തിൽ ചിത്രം വേണ്ടെന്ന് വയ്ക്കുവാൻ തീരുമാനിച്ചതായിരുന്നുവെന്നും രാജ്കുമാർ വെളിപ്പെടുത്തി.
സഞ്ജയ് ദത്തിനെ വാഴ്ത്തുന്ന രീതിയോ സഹതാപം പിടിച്ചു പറ്റുന്ന രീതിയോ തിരക്കഥയിൽ സ്വീകരിച്ചിട്ടില്ലെന്നും സഞ്ജയ് പറഞ്ഞ കഥയെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സുഹൃത്തുക്കൾ തുടങ്ങിയവരുമായി പരിശോധിച്ചതിന് ശേഷമാണ് തിരക്കഥയുടെ അവസാനരൂപം പൂർത്തിയാക്കിയതെന്നും ജോഷി പറഞ്ഞു.
308 കാമുകിമാർ ഉണ്ടായിരുന്നതായാണ് സഞ്ജയ് പറഞ്ഞതെന്നും എന്നാൽ പൊതു സമൂഹത്തിന് അറിയേണ്ടുന്ന കാര്യങ്ങൾ മാത്രമാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജോഷി വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here