കെവിന്റെ കൊല; കോട്ടയം എസ്പി പ്രതിയുടെ ഏറ്റവും അടുത്ത ബന്ധു

കെവിന്റെ കൊലയില്‍ അപ്രതീക്ഷിത വെളിപ്പെടുത്തല്‍. കോട്ടയം എസ്പി മുഹമ്മദ് റഫീക്ക് ഒന്നാം പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ അടുത്ത ബന്ധുവാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എസഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തിയത്. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.കേസന്വേഷണത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് എസ്പിയ്ക്ക് എതിരെ ഇന്ന് മുഖ്യമന്ത്രി വകുപ്പുതല അന്വേഷണത്തിനും ഉത്തരവ് ഇട്ടിരുന്നു. കെവിന്‍ സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നാണ് എസ്പി മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാല്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയെ കണ്ട ശേഷമാണ്. മുഖ്യമന്ത്രി തന്നെയാണ് വകുപ്പ്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here