നിപ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു, ജാഗ്രത വേണം: ആരോഗ്യമന്ത്രി

നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും ജാഗ്രതയും തുടരണമെന്നും ആരോഗ്യമന്ത്രി.
അതേസമയം, നിപ വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ ഡോക്ടർമാരോ ജീവനക്കാരോ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിക്കാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ൽ അധികം പേരുടെ പട്ടികയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവൻ ആളുകളോടും പൊതു ഇടങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കോടതി സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കോടതി 10 ദിവസം അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ 6 ഡോക്ടർമാരും പ്പെടെയുള്ള ജീവനക്കാർക്ക് ഒരാഴ്ച അവധി നൽകി. ഇവിടെ ചികിത്സ തേടിയ രണ്ട് പേർ നിപ്പ ബാധിച്ചു മരിച്ച സാഹചര്യത്തിലാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here